Advertisment

ബാഹുബലിയ്ക്ക് ശേഷം മരയ്ക്കാര്‍ക്കുള്ള കപ്പലുമായി സാബു സിറില്‍;ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for sabu cyril

മലയാളസിനിമയില്‍ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച കലാസംവിധായകനാണ് സാബു സിറില്‍. 1990ല്‍ അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തില്‍ തുടങ്ങിയ സിനിമാ യാത്ര അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ടെക്‌നീഷ്യന്‍ ആയാണ്. എന്തിരനിലും ബാഹുബലിയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ച സാബു സിറില്‍ ഇപ്പോള്‍ 'കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ അണിയറയിലാണ്.

ബാഹുബലിയ്ക്ക് ശേഷം മരയ്ക്കാര്‍ക്കുള്ള കപ്പലുമായി സാബു സിറില്‍; റാമോജിയില്‍ ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്  

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കുഞ്ഞാലി മരയ്ക്കാറിന്റെ കാലഘട്ടം പുനസൃഷ്ടിക്കുന്ന തിരക്കിലാണ് സാബു സിറില്‍. ചിത്രത്തിന്റെ സെറ്റ് ജോലികള്‍ ഹൈദരാബാദിലെ റാമൂജി റാവു ഫിലം സിറ്റിയില്‍ പുരോഗമിക്കുന്നു. കുഞ്ഞാലിമരയ്ക്കാറിന്റെ ചരിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുമെന്ന് തന്നെയാണ് സെറ്റുകളുടെ ചിത്രം സൂചിപ്പിക്കുന്നത്.

പ്രിയദര്‍ശന്‍ സെറ്റില്‍  

മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക. ഊട്ടി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. ആന്റണി പെരുമ്പാവൂരും സി ജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ഞാലി മരയ്ക്കാറിന്റെ ബജറ്റ് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബജറ്റ് കാര്യമാക്കുന്നില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.

https://www.facebook.com/MarakkarArabikadalinteSimham/posts/324350854828153

Advertisment