Advertisment

ഡിജോ കാപ്പന്‍റെ മകള്‍ മരിയറ്റ ഡി കാപ്പന്‍ ഷേക്സ്പിയർ നാടക കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ 'ദ ബാറ്റില്‍ ഓഫ് ദ ബാര്‍ഡ് ' മത്സരത്തില്‍ ദേശീയ തലത്തില്‍ ഒന്നാമതായി

New Update

publive-image

പാലാ: ലോകപ്രശസ്ത എഡ്യൂ - ഡ്രാമ അക്കാദമി ഹെലൻ ഒ ഗ്രേഡി ഇൻ്റർനാഷണൽ ഷേക്സ്പിയർ നാടക കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ "The battle of the bard " എന്ന മൽസരത്തിലെ ആത്മഗതം വിഭാഗത്തിൽ മരിയറ്റ ഡി കാപ്പന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.

ഷേക്സ്പിയറുടെ പ്രശസ്ത വില്ലൻ കഥാപാത്രമായ റിച്ചാർഡിനെ അവതരിപ്പിച്ചാണ് എറണാകുളം സെൻ്റ് ജോസഫ് ബിഎഡ് കോളേജ് ഒന്നാം വർഷ വിദ്വാർത്ഥിനി മരിയറ്റ ഈ നേട്ടം കരസ്ഥമാക്കിയത്. സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്റെയും കേരള സർവ്വകലാശാല പ്ലാനിംഗ് ആൻ്റ് ഡവലപ്പ്മെൻറ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പന്റെയും മകളാണ് മരിയറ്റ.

pala news
Advertisment