Advertisment

അലഹാബാദിനെ പ്രയാഗെന്ന് പുനര്‍നാമകരണം ചെയ്തതിനെ പരിഹസിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു; യു.പിയിലെ 18 നഗരങ്ങള്‍ക്ക് പുതിയപേരുകള്‍ നിര്‍ദേശിച്ചു

New Update

Image result for മാര്‍ക്കണ്ഡേയ കട്ജു

Advertisment

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയാണ് കട്ജുവിന്റെ പ്രതികരണം.

യു.പിയിലെ 18 നഗരങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദേശിച്ചാണ് കട്ജു അലഹാബാദിന്റെ പേര് മാറ്റത്തിനോട് പ്രതികരിച്ചിരിക്കുന്നത്. ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സംസ്ഥാനത്തെ പതിനെട്ടു നഗരങ്ങള്‍ക്ക് പുത്തന്‍പേരുകള്‍ നിര്‍ദേശിച്ച് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ട്വീറ്റ്. ‘അഭിനന്ദനങ്ങള്‍ അലഹാബാദിനെ പ്രയാഗെന്ന് പുനര്‍നാമകരണം ചെയ്തതിന് എന്നു തുടങ്ങുന്ന’ ട്വീറ്റില്‍ കട്ജു നിര്‍ദേശിക്കുന്നു.

ഫൈസാബാദിന് നരേന്ദ്രമോദിപുര്‍ എന്നും ഫത്തേപുറിന് അമിത്ഷാനഗര്‍ എന്നും മൊറാദാബാദിന് മന്‍കിബാത് നഗര്‍ എന്നും പേരു നല്‍കാമെന്ന് കട്ജു ട്വറ്ററില്‍ കുറിക്കുന്നു.

പേരുകള്‍ ഇങ്ങനെ,

അലിഗഢ്- അശ്വത്ഥാത്മാ നഗര്‍

ആഗ്ര- അഗസ്ത്യനഗര്‍

ഗാസിപുര്‍- ഗണേഷ്പുര്‍

ഷാജഹാന്‍പുര്‍-സുഗ്രീവ്പുര്‍

മുസ്സാഫര്‍നഗര്‍- മുരളീമനോഹര്‍നഗര്‍

അസംഗഢ്-അളക്നന്ദ്പുര്‍

ഹമിര്‍പുര്‍-ഹസ്തിന്‍പുര്‍

ലഖ്നൗ- ലക്ഷ്മണ്‍പുര്‍

ബുലന്ദ്ഷഹര്‍-ബജ്റംഗ്ബലിപുര്‍

ഫൈസാബാദ്-നരേന്ദ്രമോദിപുര്‍

ഫത്തേപുര്‍-അമിത്ഷാനഗര്‍

ഗാസിയാബാദ്-ഗജേന്ദ്രനഗര്‍

ഫിറോസാബാദ്-ദ്രോണാചാര്യനഗര്‍

ഫറൂഖാബാദ്-അംഗദ്പുര്‍

ഗാസിയാബാദ്- ഘടോത്കച് നഗര്‍

സുല്‍ത്താന്‍പുര്‍- സരസ്വതിനഗര്‍

മൊറാദാബാദ്-മന്‍കിബാത് നഗര്‍

മിര്‍സാപുര്‍- മീരാബായിനഗര്‍

Advertisment