പ്രണയ വിവാഹത്തിന് വീട്ടുകാര്‍ തടസ്സം നിന്നു: ഹൈദരാബാദില്‍ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒടുവില്‍ ആശ്രുപത്രി കിടക്കയില്‍ മംഗല്യം

Saturday, January 12, 2019

ഹൈദരാബാദ്: പ്രണയവിവാഹത്തിന് വീട്ടുകാര്‍ തടസ്സം നിന്നതുമൂലം കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുവില്‍ ആശുപത്രിയില്‍ വെച്ച് വിവാഹിതരായിരിക്കുകയാണ് 19 വയസുള്ള രേഷ്മയും 21 വയസായ നവാസും. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ചാണ് ഇരുവരും ആശുപത്രിയിലായത്.

രേഷ്മയുടെ ചേച്ചി വിവാഹം ചെയ്തിരിക്കുന്നത് നവാസിന്റെ ചേട്ടനെയാണ്. അവരുടെ വിവഹത്തിന് ഇടക്കാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

എന്നാല്‍ രേഷ്മയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വിഷം കഴിച്ചത്. ഇതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ നവാസ് ഡോക്ടറുടെ കയ്യില്‍ നിന്നും രേഷ്മ കഴിച്ച വിഷം തട്ടിയെടുത്ത് കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയ മാതാപിതാക്കള്‍ അവിടെ വെച്ചു തന്നെ അവരുടെ വിവാഹം നടത്തുകയായിരുന്നു.

×