Advertisment

ദീപിക- റണ്‍വീര്‍ വിവാഹം: വേദിയിലെ ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

ബോളിവുഡ് താരജോഡികളായ റണ്‍വീര്‍ സിംഗിന്‍റെയും ദീപികാ പദുകോണിന്‍റെയും വിവാഹ ചിത്രങ്ങളാണ് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗ്. വിവാഹ ദിവസം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ഇറ്റലിയില്‍ നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ പിന്നീട് പുറത്തുവിട്ടിരുന്നു. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളാണ് റണ്‍വീറും ദീപികയും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റണ്‍വീറിന്‍റെ ചിത്രങ്ങള്‍ ദീപികയും ദീപികയുടെ ചിത്രങ്ങള്‍ റണ്‍വീറുമാണ് പങ്കുവച്ചിരിക്കുന്നത്.

 

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചായിരുന്നു വിവാഹ സത്ക്കാരം. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിം​ഗും അറിയിച്ചിരുന്നു

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. അവരോടും വിവാഹ സമ്മാനങ്ങൾ ഒന്നും വേണ്ടെന്നാണ് ഇരുവരുടെയും ആവശ്യം. ആ തുക ജീവകാരുണ്യ പ്രവർത്തികൾക്കായി ഉപയോ​ഗിക്കാനും ഇവർ അഭ്യർത്ഥിച്ചിരുന്നു

 

 

Advertisment