Advertisment

അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നൽകിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂക്ക; മാർത്താണ്ഡൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

18 വർഷം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ജി മാർത്താണ്ഡൻ സ്വതന്ത്ര്യ സംവിധായകനായി മാറുന്നത്. മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മാർത്താണ്ഡന്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകനായി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നില്ല അത്.

Advertisment

publive-image

അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നൽകിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂക്ക എന്നാണ് മാർത്താണ്ഡൻ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

‘ഞാൻ ഒരു ഡയറക്ടർ ആയികാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ സെറ്റിലേക്ക് വന്നതായിരുന്നു ഞാൻ. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോൺ കാൾവന്നു. അത് മമ്മൂട്ടി സാർ ആയിരുന്നു. 'ടാ മമ്മൂട്ടിയാടാ. ഞാൻ സ്ഥലത്തില്ല. വരാൻ പറ്റിയില്ല'. 'അത് കുഴപ്പമില്ല സാർ'. ഞാൻ പറഞ്ഞു. 'നീ ഫോൺ ഒന്നു അമ്മക്ക് കൊടുക്കുമോ' എന്ന് സാർ ചോദിച്ചു. മമ്മൂട്ടി സാർ അമ്മയോട് പറഞ്ഞത് 'അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു' എന്നാണ്.

പിന്നീട് താൻ ഇമ്മാനുവൽ സിനിമയുടെ സെറ്റിൽ ചെന്ന് തന്റെ വിഷമം പറഞ്ഞു. അച്ഛൻ പോയതുകൊണ്ട് അസോസിയേറ്റ് പണി നിർത്തിവച്ചിരിക്കുകയാണ് സിനിമയെന്ന് തുടങ്ങുമെന്ന് അറിയില്ല. അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെ ഒരു ഡയറക്ടർ ആയി കാണാൻ. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണെന്നും പറഞ്ഞു. തന്റെ വാക്കുകൾ മമ്മൂട്ടി സാറിന് വല്ലാതെ ഫീൽ ചെയ്തു.

പിന്നീട് ഏതാണ്ട് മൂന്നാം മാസം കൊണ്ട് തന്റെ പടം നടന്നു എന്നാണ് മാർത്താണ്ഡൻ പറയുന്നത്. സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി സാർ പറഞ്ഞു അവന്റെ അച്ഛൻ  ഇതൊക്കെ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്നാണ്. തനിക്ക് വേണ്ട് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

film news marthandan
Advertisment