Advertisment

കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച

New Update

കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 7:30 ന് നടത്തപ്പെടുന്നു.സൂം ആപ്ലിക്കേഷൻ മുഖേനെ ഓൺലൈൻ ആയി നടത്തപ്പെടുന്ന മീറ്റിംഗിൽ പ്രസിഡന്റ്‌ റവ. ഷിബു കെ. അധ്യക്ഷത വഹിക്കും.

Advertisment

publive-image

സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ എം. പി. ഉത്ഘാടനം ചെയ്യുന്നതും, മുഖ്യ പ്രഭാഷണം നിർവഹിക്കുന്നതുമാണ്. കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറി റവ. ഷൈജു പി. ജോൺ ആശംസാ സന്ദേശം നൽകും.

"അതിജീവന പാതയിൽ യുവജനങ്ങളുടെ പങ്ക് " എന്നതാണ് പഠന വിഷയം.

വിശദ വിവരങ്ങൾക്ക് റവ. ഷിബു കെ., പ്രസിഡന്റ്‌ (ഫോൺ : 65848421), റിലിൻ വർഗീസ്‌, സെക്രട്ടറി (ഫോൺ : 97636296) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. യുവജന സഖ്യത്തിന്റെ കർമ്മ പദ്ധതികളുടെ രൂപരേഖ മീറ്റിംഗിൽ അവതരിപ്പിക്കുന്നതാണ്.

യുവജന സഖ്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് റവ. ഷിബു കെ. (പ്രസിഡന്റ്‌), ബെൻസൺ ബാബു (വൈസ് പ്രസിഡന്റ്‌), റിലിൻ വർഗീസ് (സെക്രട്ടറി), ഫേബാ അലക്സ്‌ (വനിത സെക്രട്ടറി), എബിൻ തോമസ് (ട്രഷറർ), നിഷാന്ത് കെ. മാത്യു (കൈസ്ഥാന സമിതി അംഗം), സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് (സെന്റർ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകുന്നു.

MARTHOMA
Advertisment