Advertisment

ടോക്യോ ഒളിമ്പിക്‌സില്‍ മേരികോമും മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും

New Update

publive-image

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുസ്തി താരം ബജ്റംഗ് പുനിയ ആകും പതാകയേന്തുക. തിങ്കളാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയിൽ ഒളിമ്പിക്സ് നടക്കുന്നത്. 126 അത്ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്സിനായി ഇന്ത്യയിൽ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക.

olympics manpreet mary kom
Advertisment