Advertisment

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിച്ച് ഫ്രാന്‍സ്...സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ ശ്രമം ചൈന തടഞ്ഞെങ്കിലും മസൂദിനെതിരെ ശക്തമായ നടപടികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ തുടക്കമിട്ടു. മസൂദിന്റെ എല്ലാ ആസ്തികളും മരവിപ്പിച്ച ഫ്രാന്‍സ്, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Advertisment

publive-image

മസൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവന്നത് യുഎസ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഫ്രാന്‍സ് ആയിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ടവരുടെ യൂറോപ്യന്‍ യൂണിയന്‍ പട്ടികയില്‍ മസൂദിന്റെ പേര് ഉള്‍പ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചു. ഇതു നാലാം തവണയാണ് കൊടും ഭീകരനെതിരായ പ്രമേയത്തെ യുഎന്നില്‍ ചൈന തടയുന്നത്.

കഴിഞ്ഞ മാസം 14ന് കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യയുടെ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റിരുന്നു. ജയ്‌ഷെ മുഹമ്മദിനും അതിന്റെ തലവന്‍ മസൂദ് അസ്ഹറിനുമെതിരെ നടപടിക്കായുള്ള ഇന്ത്യയുടെ ആവശ്യത്തിന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിക്കുകയാണ്.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മസൂദിനെ ആഗോള ഭികരപ്പട്ടികയില്‍ പെടുത്താന്‍ 2009 ല്‍ യുഎന്നില്‍ പ്രമേയം ആദ്യം വരുമ്പോള്‍ ഇന്ത്യ ഒറ്റയ്ക്കായിരുന്നു. ഇപ്പോള്‍ യുഎസ്, യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. 15 അംഗ രക്ഷാസമിതിയില്‍ 14 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചെന്നും ഇതു നയതന്ത്രതലത്തില്‍ ഇന്ത്യയുടെ വിജയമാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

Advertisment