Advertisment

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്നും പ്രവാസി ഡോക്ടര്‍മാരുടെ കൂട്ടരാജി : കുവൈറ്റില്‍ നിന്നും രാജി വെയ്ക്കുന്ന ഡോക്ടര്‍മാര്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ചെക്കേറുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്നും പ്രവാസി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഏതാനും സ്വദേശി ഡോക്ടര്‍മാര്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ച് സ്വകാര്യ മേഖലകളിലേക്ക് ജോലിയില്‍ പ്രവേശിച്ച പ്രതിഭാസത്തിനു പിന്നാലെയാണ് പ്രവാസികളായ ഡോക്ടര്‍മാരും കുവൈറ്റിനെ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും സ്വദേശികളായ ഡോക്ടര്‍മാര്‍ രാജിവെച്ചിരുന്നത്.

Advertisment

publive-image

ഇതെവഴിയെ തന്നെ പ്രവാസി ഡോക്ടര്‍മാരും സഞ്ചരിക്കുന്നത് ഗുരുതരമായ പ്രതിഭാസമായി വിലയിരുത്തപ്പെടുന്നു. കുവൈറ്റില്‍ നിന്നും രാജിവെയ്ക്കുന്ന പ്രവാസി ഡോക്ടര്‍മാര്‍ ഖത്തര്‍ , യുഎഇ, ഒമാന്‍ , യൂറോപ്പ്, ഇംഗ്ലണ്ട്,അയര്‍ലണ്ട് , ജര്‍മ്മനി എന്നിവടങ്ങളിലേക്കാണ് ജോലിക്കായി പോകുന്നത്.

ഇന്ത്യാക്കാരും, ഈജിപ്തുകാരും, സിറിയക്കാരുമായ നിരവധി ഡോക്ടര്‍മാരാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും രാജിവെച്ചൊഴിയുന്നത്. കുവൈറ്റില്‍ ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന ശമ്പളം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നുവെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന നേട്ടം .

കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസി ഡോക്ടര്‍മാര്‍ക്ക് അനേകം ആനുകൂല്യങ്ങളും നല്‍കി വരുന്നു .പ്രവാസി ഡോക്ടര്‍മാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ഡോക്ടര്‍മാര്‍ക്ക് വാര്‍ഷിക യാത്രാടിക്കറ്റുകളും ഈരാജ്യങ്ങള്‍ നല്‍കി വരുന്നു .

ചില ഡോക്ടര്‍മാര്‍ പറയുന്നത് തങ്ങള്‍ യുകെയില്‍ ജോലിക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് . ഇവിടെ കുവൈറ്റിലേക്കാള്‍ ശമ്പളം കുറവാണെങ്കിലും ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം ശാസ്ത്രിയവും സാങ്കേതികവുമായ നിരവധി പഠനങ്ങള്‍ക്കുള്ള അവസരമാണ് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു.

അതെസമയം കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്കുള്ള ജീവിത നിലവാരം കൂടുതല്‍ മികച്ചതാക്കിയാല്‍ കുവൈറ്റില്‍ തുടരാന്‍ തന്നെ ആലോചിക്കുമെന്നും ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

kuwait kuwait latest
Advertisment