Advertisment

രണ്ട് രാജ്യങ്ങള്‍ ഒരുമിച്ച് ഇരുട്ടിലായി, അമ്പരന്ന് ലോകം

New Update

publive-image

Advertisment

ബ്യൂണസ് ഐറിസ്: ഒറ്റ ദിവസം രണ്ട് രാജ്യങ്ങള്‍ ഒരുമിച്ച് ഇരുട്ടിലായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അര്‍ജന്റീന ഉറുഗ്വായ് എന്നീ രാജ്യങ്ങളിലാണ് ഈ അപൂര്‍വ സംഭവം നടന്നത്.

ഇരു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ഇരുട്ടിലാക്കിയത് വൈദ്യുതിവിതരണ സംവിധാനത്തിലുണ്ടായ വലിയ തകരാറാണ്. ഇരു രാജ്യങ്ങളുടെ ചരിത്രത്തിലും ഇതിനു മുന്‍പ് ഇതുപോലൊരു വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ല. 4.8കോടി ജനങ്ങളാണ് വൈദ്യുതിയില്ലാതെ വലഞ്ഞത്.അര്‍ജന്റീനയില്‍ ആരംഭിച്ച സാങ്കേതിക തകരാര്‍ മൂലം ബ്രസീല്‍ പരാഗ്വേ എന്നീ രാജ്യങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് ഉറുഗ്വായും അര്‍ജന്റീനയും ഇരുട്ടിലായത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നുകള്‍ ഉള്‍പ്പടെ നിശ്ചലമായത്ജനങ്ങളെ പരിഭ്രാന്തരാക്കി. ഇരുട്ടിലായ നഗരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വൈദ്യുതി വൈകാതെ പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചു.

Advertisment