Advertisment

മാത്യു ജയിച്ചാൽ മൂവാറ്റുപുഴയിൽ അദ്ഭുതങ്ങൾ സംഭവിക്കും : ഡോ. ശശി തരൂർ

New Update

publive-image

Advertisment

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽ നാടനെ ജയിപ്പിച്ചാൽ മൂവാറ്റുപുഴയ്ക്കു വേണ്ടി സംസാരിക്കാൻ മികച്ച ഒരാളെ നിങ്ങൾക്കു ലഭിക്കും. കഴിവും ആർജവവും പഠിപ്പുമുള്ള മാത്യു ജയിച്ചു വന്നാൽ ഈ മണ്ഡലത്തിൽ അദ്ഭുതങ്ങൾ സoഭവിക്കുമെന്ന് സമ്മതിദായകരോട് ഡോ. ശശി തരൂർ എംപി. മാത്യുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ജനകീയ സദസ് - ടോക്ക് വിത്ത് തരൂർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.

publive-image

ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിൻ്റെ കേരള ഘടകവും അതിൻ്റെ അധ്യക്ഷനായിരുന്ന ഡോ. മാത്യുവുമാണ് ഇന്ത്യയിലെ തന്നെഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച തെന്ന് തരൂർ പറഞ്ഞു. അദ്ദേഹത്തിൻ്റെ ഊർജവും ചിന്താശേഷിയും സംഘടനയ്ക്ക് വലിയ നേട്ടമായി. മാത്യുവിനെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരും വിദ്യാർഥികളുമായി ഡോ. തരൂർ സംവദിച്ചു.

publive-image

ഡോക്ടർമാർ അഭിഭാഷകർ, എഞ്ചിനിയർമാർ, വിദ്യർത്ഥികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, മറ്റു പ്രൊഫഷണൽസ്, മൂവാറ്റുപുഴയിലെ സാംസ്കാരിക സംഘടന പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരാണ് തരൂരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.

ഡോ. തരൂരിൻ്റെ മാർഗനിർദേശങ്ങൾ തൻ്റെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് ആമുഖ പ്രസംഗത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽ നാടൻ പറഞ്ഞു.

mathew kuzhalnadan sasi tharoor kochi news
Advertisment