Advertisment

പ്രചരണത്തിൽ നിറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ... പൊരിഞ്ഞ വെയിലത്തും ആവേശം ചോരാതെ അണികള്‍...

New Update

publive-image

Advertisment

മൂവാറ്റുപുഴ: ദേഹമുരുകുന്ന ചൂടിലും പ്രചരണച്ചൂടിന് ആവേശക്കുറവില്ല. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ ഗൃഹസന്ദർശനവും ചടങ്ങുകളിൽ പങ്കെടുത്തും വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും പ്രചരണത്തിൽ നിറഞ്ഞു നിന്നു. മൂവാറ്റുപുഴ പച്ചക്കറി മാർക്കറ്റിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ പ്രചരണത്തിന് ഇന്ന് തുടക്കമായത്.

publive-image

തുടർന്ന് മാർക്കറ്റ് ബസ്റ്റാന്റിലെ കടകളിൽ വോട്ട് തേടി. നഗരസഭ ഹെൽത്ത് ചെയർമാൻ പിഎം അബ്ദുൽ സലാം, ടൗൺ മണ്ഡലം യുഡിഎഫ് ചെയർമാൻ കബീർ പൂക്കടശേരിയും മറ്റ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ വിവിധ ദേവാലയങ്ങളിലും മഠങ്ങളിലും സന്ദർശിച്ച ശേഷം വാഴക്കുളത്തെ കടകളിൽ എത്തി, പൈനാപ്പിൾ മാർക്കറ്റിൽ കച്ചവടക്കാരെയും കൃഷിക്കാരെയും തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പൈനാപ്പിൾ കർഷകരുടെ യോഗത്തിൽ സംബന്ധിച്ചു. കൃഷിക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി.

publive-image

കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേൽ, മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ട മാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, കേരള കോൺഗ്രസ് നേതാവ് എൻ ജെ ജോർജ്, കെ വി ജോൺ കളമ്പാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവിധ പൈനാപ്പിൾ സംഘടന നേതാക്കളായ ജയിംസ് തോട്ടുമാരി, ബേബി പേടിക്കാട്ട് കുന്നേൽ, ജോജോ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇടയ്ക്ക് കിടപ്പു രോഗികളെയും സന്ദർശിച്ചു.

mathew kuzhalnadan kochi news
Advertisment