Advertisment

യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ റോഡ് ഷോയില്‍ ആവേശമായി മുനവറലി തങ്ങൾ...

New Update

publive-image

Advertisment

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മൂവാറ്റുപുഴയിൽ റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുത്തു.

ലീഗ് നിയോജക മണ്ഡലം ആസ്ഥാനമായ സിഎച്ച് മഹലിൽ നിന്നും പെരുമറ്റത്തേക്കായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ ഒരുക്കിയ റോഡ് ഷോ. തുറന്ന വാഹനത്തിൽ തങ്ങളോടൊപ്പം മാത്യു കുഴൽനാടനും പങ്കെടുത്തു. തുടർന്ന് പെരുമറ്റഞ്ഞ് നടന്ന യോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

publive-image

സ്ഥാനാർത്ഥി മാത്യു കുഴൽ നാടൻ, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ് പി എം അമീർ അലി, നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീർ, ജ.സെക്രട്ടറി എം എം സീതി, ഡി വിഷൻ പ്രസിഡന്റ് ജലാൽ സ്രാമ്പിക്കൽ, അൻസാർ മുണ്ടാട്ട്, ഒ.എം.സുബൈർ, ടി എം ഹാഷിം, പി എസ് അജിഷ്, ആരീഫ് അമീർ അലി, എന്നിവർ സംസാരിച്ചു.

kochi news
Advertisment