Advertisment

ബി.എസ്.പിയില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു ; മായാവതിയുടെ  സഹോദരന്‍ ദേശീയ ഉപാദ്ധ്യക്ഷന്‍, അനന്തരവന്‍ ദേശീയ കോര്‍ഡിനേറ്റര്‍ !

New Update

ഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബി.എസ്.പിയില്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിനെ ദേശീയ ഉപാദ്ധ്യക്ഷനായും അനന്തരവന്‍ ആകാശ് ആനന്ദിനെ ദേശീയ കോര്‍ഡിനേറ്ററും ആയി ചുമതലപ്പെടുത്തി. ലഖ്‌നൗവില്‍ ചേര്‍ന്ന ബി.എസ്.പി മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം.

Advertisment

publive-image

അംറോഹ എം.പി ഡാനിഷ് അലിയെ ബി.എസ്.പി ലോക്‌സഭ നേതാവായി തെരഞ്ഞെടുത്തു. നാകിന എം.പി ഗിരീഷ് ചന്ദ്രയാണ് ചീഫ് വിപ്പ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മായാവതിയോടൊപ്പം സജീവ സാന്നിദ്ധ്യമായിരുന്നു ആകാശ്. മായാവതിയുടെ ജന്മദിന ആഘോഷ പരിപാടിയില്‍ സജീവ സാന്നിദ്ധ്യമായതോടെയാണ് ആകാശ് വാര്‍ത്തകളില്‍ ഇടം നേടിയത്.

ലണ്ടനിലായിരുന്നു ആനന്ദ് കുമാര്‍. ആനന്ദ് കുമാറിന്റെ ഇളയ പുത്രനാണ് ആകാശ്. 2017ലാണ് ആനന്ദും ആകാശും ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. ആനന്ദിനെ നേരത്തെ തന്നെ മായാവതി പാര്‍ട്ടി ഉപാദ്ധ്യക്ഷനായി നിയോഗിച്ചിരുന്നു. അതിന് പിന്നാലെയാണ് ആനന്ദിനെ ഇപ്പോള്‍ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

നേരത്തെ ബി.എസ്.പിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം ആകാശ് നല്‍കിയിരുന്നു. എന്നാല്‍ കാമറക്ക് മുമ്പില്‍ ആകാശ് വന്നിരുന്നില്ല.

Advertisment