Advertisment

മീ ടൂവിൽ പുരുഷന്മാരും ; 'പാന്റ്സിനിടയിലൂടെ അയാൾ കൈ കടത്താൻ ശ്രമിച്ചു' , സ്വവർഗാനുരാഗിയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഹിന്ദി സിനിമയിലെ നടൻ

author-image
ഫിലിം ഡസ്ക്
New Update

Advertisment

Image result for shakib salim actor

നടിമാരും മാധ്യമങ്ങളിലെ വനിതാ ജീവനക്കാരും മാത്രമല്ല  നടന്മാരും മീ ടൂ കാമ്പെയിനില്‍ വെളിപ്പെടുത്തലുമായി രംഗത്തു വരികയാണ്. സൽമാൻ ഖാൻ നായകനായ റേസ് ത്രീയിലെ നടൻ സാഖിബ് സലീമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഇരുപത്തി ഒന്നാമത്തെ വയസ്സിൽ ഒരു സ്വവര്ഗാനുരാഗിയിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവമാണ് സാഖിബ്തുറന്നു പറഞ്ഞിരിക്കുന്നത്.

Image result for shakib salim actor

സാഖീഖ് സലീമിന്റെ വാക്കുകൾ

‘എനിക്ക് ആരുടെയും പേരുകള്‍ പറയണം എന്നില്ല. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അഭിനയം തുടങ്ങിയ കാലം. അന്നാണ് ഒരാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമം നടത്തി. സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാള്‍. എന്നാല്‍, ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. അന്ന് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞാന്‍ ശരിക്കും ഭയന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഇന്നും അതോര്‍ക്കുമ്പോള്‍ എനിക്ക് അരിശം വരും’

Advertisment