Advertisment

നാടകോത്സവം - മീറ്റ് ദി ആര്‍ട്ടിസ്റ്റ്

author-image
admin
New Update

നാടകോത്സവത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ഇറാനിലെ മൊസ്തഗല്‍ തിയേറ്റര്‍ നാടക സംഘം അവതരിപ്പിച്ച കൊറിയലനസ് എന്ന നാടകത്തിലെ സംവിധായകന്‍ മൊസ്തഫ കൗഷ്‌കിയും അദ്ദേത്തിന്റെ പരിഭാഷിക ഷാധിയും പങ്കെടുത്തു.

Advertisment

ഷേക്‌സ്പിയര്‍ നാടകങ്ങളിലെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ ഇറാനിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ നാടകം സംവിധാനം ചെയ്തത് എന്ന് കൗഷ്‌കി പറഞ്ഞു.

publive-image

"നാടകത്തില്‍ ഉടനീളം പറയുന്നത് അടിച്ചമര്‍ത്തപ്പെട്ടവരും പട്ടിണിപാവങ്ങളുമായ ജനങ്ങളുടെ മേലുള്ള അധികാരത്തിന്റെ ആധിപത്യത്തെകുറിച്ചാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തികൊണ്ടാണ് നാടകം അവതരിപ്പിച്ചത്." അദ്ദേഹം കൂട്ടിച്ചേർത്തു.

നാടകത്തില്‍ ഒരു മണിക്കൂറോളം ട്രെഡ്മില്ലിലൂടെ നടക്കുകയായിരുന്ന കൗഷ്‌കിയുടെ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. അലിറെസാറിയ എന്ന മ്യുസീഷന്റെ പശ്ചാതല സംഗീതം നാടകത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.

ഒരേ സമയം ഗിറ്റാര്‍, ഡ്രംസ്, സ്ട്രിംങ് ഡ്രംസ്, ടാര്‍, സന്തൂര്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് കാണികളെ കൈയ്യിലെടുക്കാന്‍ അലിരെസാരിയക്ക് സാധിച്ചു. പതിനെട്ട് മാസത്തോളമുള്ള നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അവര്‍ ഈ നാടകത്തിന് അന്ത്യംക്കുറിച്ചത്.

ഇറാനിലെ ആദ്യത്തെ സ്വതന്ത്ര നാടക സംഘമാണ് മൊസ്‌തഗൽ തിയറ്റർ.അവർ പലപ്പോഴും നാടകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി പോരാടി.മൊസ്തഫർ എന്ന വാക്കിനർത്ഥം സ്വാതന്ത്ര്യം ആണെന്നുകൂടി സംവിധായകൻ ഈ ചർച്ചക്കൊടുവിൽ കൂട്ടിച്ചേർത്തു.

Advertisment