പുരുഷന്‍റെ ശക്തിയും ഓജസും ഉണരാന്‍ മുസ്ലി പവറല്ല, ഭക്ഷണത്തില്‍ ചില ചെറിയ മാറ്റങ്ങള്‍ ശീലിച്ചാല്‍ മതി

ഹെല്‍ത്ത് ഡസ്ക്
Tuesday, February 20, 2018

പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന ചില ആഹാരങ്ങളുണ്ട്. ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്.സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തിനും ഇതു സഹായിക്കുന്നു.

ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.പുരുഷന്മാരിലെ ലൈംഗിക ചോദന കൂട്ടാനും ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവയുടെ ഉപയോഗം സഹായിക്കുമെന്നാണ് ബ്രിസ്ബണിലെ സെന്റര്‍ ഫോര്‍ ഇന്റക്രേറ്റീസ് ക്ലിനിക്കല്‍ ആന്റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.

ഉലുവയില്‍ അടങ്ങിയിരിക്കുന്ന സാപോണിന്‍സ് എന്ന രാസവസ്ഥുവാണ് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നത്.

ഇത് പുരുഷന്മാരിലെ സെക്‌സ് ഹോര്‍മ്മോണ്‍ ആയ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ തടയും.

സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കും.ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. മാതളം ആണ് ആരോഗ്യത്തിനും ലൈംഗികശേഷിക്കും കഴിക്കേണ്ട മറ്റൊരു ഭക്ഷണം .ജ്യുസായോ ,അല്ലികളായോ കഴിക്കുന്നത് ഉത്തമം.

×