Advertisment

പിൻ സീറ്റ് യാത്രക്കാർക്കായി എയർബാഗുകൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായി മാറാൻ പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പിൻ സീറ്റ് യാത്രക്കാർക്കായി എയർബാഗുകൾ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായി മാറാൻ പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് ഒരുങ്ങുന്നു.

Advertisment

publive-image

സെപ്റ്റംബർ രണ്ടിന് മെർസിഡീസ് ബെൻസ് 2021 മോഡൽ S-ക്ലാസ് ആഢംബര സെഡാനെ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. സാങ്കേതികവിദ്യയുടെയും സുരക്ഷാ സവിശേഷതകളുടെയും കാര്യത്തിൽ പുത്തൻ മോഡൽ മറ്റ് ആഢംബര വാഹനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

അതിൽ ജർമൻ ബ്രാൻഡിന്റെ ഏറ്റവും വലിയ വാഗ്‌ദാനമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന പിൻസീറ്റ് യാത്രക്കാർക്കുവേണ്ടിയുള്ള എയർബാഗിനെക്കുറിച്ചുള്ള വിവരങ്ങൾ.

പുതിയ മെർസിഡീസ് S-ക്ലാസിലെ പിൻ സീറ്റ് എയർബാഗുകൾ മുൻ‌വശം തകരാറിലായാൽ പിൻസീറ്റ് യാത്രക്കാരെ സംരക്ഷിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈൽഡ് സീറ്റുകൾ, ഓപ്ഷണൽ ബെൽറ്റ് ബാഗ്, ഇൻഫ്ലടേബിൾ സീറ്റ് ബെൽറ്റുകൾ എന്നിവയും ഇതിലുണ്ടാകും.

mercedes benz 2021
Advertisment