Advertisment

മെഴ്‌സിഡസ് ബെന്‍സിന്‍റെ ഡ്രൈവറില്ലാ കാര്‍ 2024-ല്‍ നിരത്തുകളിലെത്തും!

author-image
സത്യം ഡെസ്ക്
New Update

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഡ്രൈവറില്ലാ കാറുകളുടെ നിർമാണത്തിലാണ്. മെഴ്സിഡസ് ബെന്‍സിന്റെ ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോണമസ് കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Advertisment

publive-image

അമേരിക്കന്‍ ടെക്നോളജി കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുക. ഇരുകൂട്ടരും ഇതു സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് സൂചന . മൊബൈല്‍ കംപ്യൂട്ടിങ്, വാഹന വിപണികള്‍ക്ക് ആവശ്യമായ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന കമ്പനി ആണ് എന്‍വീഡിയ കോര്‍പ്പറേഷൻ.

1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനിയാണ് എന്‍വീഡിയ. തായ്‍വാൻ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ആണ് കമ്പനി ആരംഭിച്ചത്. എത്ര തുകയുടേതാണ് ഇടപാട് എന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

എന്‍വീഡിയ കോര്‍പ്പറേഷൻ വാഹനത്തിന്റെ ചിപ്പുകളും സോഫ്റ്റ്വേറുമായിരിക്കും ലഭ്യമാക്കുക. റിപ്പോർട്ട് പ്രകാരം ഇരു കമ്പനികളും ഡ്രൈവര്‍ലെസ് കാറുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ സാങ്കേതിക വിദ്യയെയും കുറിച്ച് അഞ്ചു വര്‍ഷത്തിലേറെയായി ഗവേഷണം നടത്തുകയാണ്.

mercedes benz mercedes benz nvidia nvidia
Advertisment