Advertisment

ഒടുവിൽ ആശങ്കയ്ക്ക് വിരാമം; ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്നറിയിച്ച് സൂപ്പർ താരം മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി !

New Update

ഒടുവിൽ ആശങ്കയ്ക്ക് വിരാമം. താൻ ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്നറിയിച്ച് സൂപ്പർ താരം മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി. 2021 വരെയുള്ള കരാർ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു

Advertisment

publive-image

കരാറിൽ ഏതുനിമിഷവും ക്ലബ്​ വിടാൻ വ്യവസ്​ഥയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കത്ത്​. ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട്​ ടീം 8-2ന്​ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ്​ രാജി സന്നദ്ധത അറിയിച്ച്​ മെസ്സി രംഗത്തെത്തിയത്​.

​ബാഴ്‌സ വിടുന്ന മെസി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി അറിവില്ല. എങ്കിലും മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്കാണ് മെസിയുടെ കൂടുമാറ്റം എന്ന അഭ്യൂഹം ശക്തമാണ്.

എന്നാല്‍, ബാഴ്‌സ മെസിയുടെ ആവശ്യം പരിഗണിക്കുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ മെസിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.

കനത്ത തോല്‍വിയും കിരീടവരള്‍ച്ചയും മാത്രമായിരുന്നില്ല ഈ സീസണില്‍ ബാഴ്‌സയില്‍ മെസിയുടെ പ്രശ്‌നങ്ങള്‍. മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല മെസി.

sports news lionel messi
Advertisment