സാന്‍ജോ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്കോ ഭവന പദ്ധതിക്കോ ഫരീദാബാദ് രൂപതയും രൂപതാധ്യക്ഷനുമായി യാതൊരു ബന്ധവുമില്ലെന്ന് സെക്രട്ടറി

Friday, March 23, 2018

ഡല്‍ഹിയിലെ സാന്‍ജോ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി (SSWS)യ്ക്കോ സാന്‍ജോ റസിഡന്‍ഷ്യല്‍ കോംപ്ലക്സ് ഭവന പദ്ധതിക്കോ ഫരീദാബാദ് രൂപതയും രൂപതാധ്യക്ഷനുമായി നിയമപരമോ സാമ്പത്തികമായോ യാതൊരു ബന്ധവുമില്ലെന്ന് സാന്‍ജോ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

ഇതിന്റെ ഓഫീസ് രൂപത കേന്ദ്രത്തിലല്ല. ഇതിന്റെ ബാങ്ക് അക്കൌണ്ട് രൂപതയുമായി ബന്ധമുള്ളതല്ല. സൊസൈറ്റിക്ക് ഫരീദാബാദ് രൂപതയുടെ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റായ സെന്റ്‌ ജോസഫ് സര്‍വീസ് സൊസൈറ്റിയുമായി ബന്ധമില്ലെന്നും രൂപതയുടെ സോഷ്യല്‍ സര്‍വീസ് ഡിറക്ടര്‍ക്കോ രൂപത നേതൃത്വത്തിനോ ഈ സംരംഭവുമായി യാതൊരുവിധ ഇടപാടുകളും ഇല്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഈ സംരഭത്തിന്റെ യാതൊരു ഫണ്ടും രൂപതയുടെ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടില്ല.

ഈ പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഈ സൊസൈറ്റിക്കും അതിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും ആണെന്നും സെക്രട്ടറി അറിയിച്ചു.

×