Advertisment

ചുവന്ന ഷർട്ടും തലയിൽ ചുമടുമായി തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി

ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി തന്റെ ചുമട്ടുതൊഴിലാളികളായ സുഹൃത്തുക്കളുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാനും മാസങ്ങൾക് മുൻപ് രാഹുൽ ഗാന്ധിയെ കാണണം എന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

New Update
2074108-rahul-gandhi-with-railway-porters.webp

ന്യൂഡൽഹി: ആനന്ദ് വിഹാർ റെയിൽവേസ്റ്റേഷനിലെത്തി ചുമട്ടുതൊഴിലാളികൾക്കൊപ്പം സംസാരിച്ചും അവരുടെ പ്രശ്നങ്ങൾ കേട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വസ്ത്രമായ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ ചുമടുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നുഏതാനും മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം.

Advertisment

"ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി തന്റെ ചുമട്ടുതൊഴിലാളികളായ സുഹൃത്തുക്കളുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാനും മാസങ്ങൾക് മുൻപ് രാഹുൽ ഗാന്ധിയെ കാണണം എന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാഹുൽ ഗാന്ധി അവരുടെ അടുത്തെത്തി. അവരുമായി സംസാരിച്ചു" രാഹുൽ ഗാന്ധി ചുമട്ടുതൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ്‌ എക്‌സിൽ കുറിച്ചു.

വിദ്യാർഥികൾ, മെക്കാനിക്കുകൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി വരികയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടർച്ചയാണിതെന്നും കോൺഗ്രസ്‌ പറഞ്ഞു.

രാഹുൽ ഗാന്ധി അടുത്തിടെ ലഡാക്കിലെത്തി അവിടത്തെ പ്രദേശവാസികളുമായി സംവദിച്ചിരുന്നു.

rahul gandhi
Advertisment