Advertisment

'നാരി ശക്തി വന്ദന്‍ അധീനിയം 2023' എന്ന് വിളിക്കുന്നതിനു പകരം,  2010 ലെ ബില്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉപയോഗിച്ച് പരിശോധിച്ചിരുന്നെങ്കില്‍ ഒന്‍പത് വര്‍ഷം മുമ്പ് വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നു; 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സെന്‍സസും അതിര്‍ത്തി നിര്‍ണയവും നടത്തുമോയെന്ന് ജയറാം രമേശ്

New Update
ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് പോലും സമർപ്പിക്കുന്നതിനു മുൻപാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചത് മറച്ചുവച്ച് വാർത്തകളുടെ തലക്കെട്ടുകളിൽ ഇടംപിടിക്കാനുള്ള നീക്കം മാത്രമാണിത്; വിമർശനവുമായി കോൺഗ്രസ്

ഡല്‍ഹി: മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് കൊണ്ടുവന്ന വനിതാ സംവരണ ബില്ലുമായി പുതിയ ബില്ലിനെ താരതമ്യപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 

Advertisment

ഇരു സര്‍ക്കാരുകളുടെയും നിതിയുടെയും നിയത്തിന്റെയും താരതമ്യപ്പെടുത്തലാണ് 2010-ലെയും 2023-ലെയും ബില്ലുകളെന്ന്  ജയറാം രമേശ് പറഞ്ഞു.  

2010-ലെ ബില്‍ ഉടന്‍ നടപ്പാക്കാന്‍ സാധിക്കുമായിരുന്നു എന്നാല്‍ സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയകള്‍ക്ക് ശേഷം മാത്രമേ 2023 ലെ ബില്ലുകള്‍ നിലവില്‍ വരുകയുള്ളൂ. ഇതാണ് ഇരു ബില്ലുകളും തമ്മിലുള്ള പ്രകടമായ വ്യത്യാസം.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സെന്‍സസും അതിര്‍ത്തി നിര്‍ണയവും നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.

'നാരി ശക്തി വന്ദന്‍ അധീനിയം 2023' എന്ന് വിളിക്കുന്നതിനു പകരം,  2010 ലെ ബില്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഉപയോഗിച്ച് പരിശോധിച്ചിരുന്നെങ്കില്‍ ഒന്‍പത് വര്‍ഷം മുമ്പ് വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ മങ്ങിത്തുടങ്ങിയതു കൊണ്ടാണ് സര്‍ക്കാര്‍ 'നാരി ശക്തി'യെക്കുറിച്ച് ചിന്തിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. 

 

Advertisment