Advertisment

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കെ.ഐ.സി അനുശോചനം രേഖപ്പെടുത്തി

New Update

കുവൈത്ത് സിറ്റി : എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

മത രാഷ്ട്രീയ സാമൂഹിക സേവന മേഖലകളിലും ബിസിനസ്സ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുമായും ഊഷ്മളമായ ബന്ധം വെച്ചുപുലര്‍ത്തിയിരുന്നു.

സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും വിനയവും, സത്യസന്ധതയും കൈമുതലാക്കിയ അദ്ദേഹം മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം,നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കര്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ചിത്താരി ക്രസന്റ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു.

സമസ്തയുടെ ഉന്നതിക്ക് വേണ്ടി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിനും ദീനി സ്നേഹികള്‍ക്കും തീരാനഷ്ടമാണെന്നും കെ.ഐ.സി ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

metro muhamud haji
Advertisment