Advertisment

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വില വർദ്ധനവ് കർഷകരുടെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതിന് തെളിവില്ലെന്ന് കൃഷി മന്ത്രി

New Update

ഡൽഹി:  ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വില വർദ്ധനവ് കർഷകരുടെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതിന് തെളിവില്ലെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് ടോമാർ ലോക്സഭയെ അറിയിച്ചു.

Advertisment

publive-image

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിത്തുകളുടെ ഉത്പാദനവും വിതരണവും സംസ്ഥാന ഗവൺമെന്റകളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി അറിയിച്ചു.

പരുത്തി വിത്തുകളുടെ വിലനിയന്ത്രണ ചട്ടപ്രകാരം ബി.ടി കോട്ടൺ വിത്തുകളുടെ വില കേന്ദ്ര ഗവൺമെന്റ് ഓരോ വർഷവും നിയന്ത്രിക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.

Advertisment