Advertisment

ചാനല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ പ്രമുഖനായിരുന്ന ആന്റോ പുത്തിരി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ/ ബസീന്‍:   ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ ചാനല്‍ മാർക്കറ്റിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരി (53) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബസീന്‍ കേരള സമാജം വൈസ് പ്രസിഡന്റായിരുന്നു.

Advertisment

publive-image

മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂർ വടക്കാഞ്ചേരി വേലൂർ സ്വദേശിയാണ്. ‘ഈ നാട് ‘ ദിനപത്രത്തിലാണ് ആന്‍റോ പുത്തിരി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രത്തിന്‍റെയും ഏഷ്യാനെറ്റിന്‍റെയും മാർക്കറ്റിംഗ് ടീമിൽ അംഗമായി. ഇരുപത് വർഷത്തിലധികമായി ഏഷ്യാനെറ്റിന്‍റെ വൈസ് പ്രസിഡൻറായിരുന്നു. ഏറെ നാളുകളായി കുടുംബസമേതം മുംബൈ ബസീനിലായിരുന്നു താമസം.

അഞ്ച് വർഷമായി ഫ്ളവേഴ്സിന്റെ മാർക്കറ്റിംഗ് മേധാവിയായാണ്. തൃശൂർ വേലൂർ പുത്തിരി ഡൊമിനികിന്റേയും ആനിയുടെയും മകനാണ്. ബീനയാണ് ഭാര്യ, നയന റോസ് ഏക മകളാണ്. സംസ്ക്കാരം നാളെ 10 മണിക്ക് വേലൂർ കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളിയിൽ.

Advertisment