പബ്ജി ഗെയിം കളിക്കാന്‍ 37,000 രൂപയുടെ ഫോണ്‍ വാങ്ങാന്‍ അനുവദിച്ചില്ല. മനംനൊന്ത് 18 കാരന്‍ ആത്മഹത്യ ചെയ്തു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, February 4, 2019

മുംബൈ:  പബ്ജി ഗെയിം കളിക്കാന്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കാത്തതിന് 18 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുര്‍ള നെഹ്‌റു നഗറില്‍ വീട്ടിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.

പബ്ജി ഗെയിം കളിക്കുന്നതിനായി 37,000 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ വേണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ 20000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞെങ്കിലും കുട്ടി അത് സമ്മതിച്ചില്ല. പിന്നീട് ആഗ്രഹിച്ച ഫോണ്‍ കിട്ടാത്തതിന്റെ വിഷമത്തില്‍ കുട്ടി വീട്ടിലെ അടുക്കളയിലുള്ള ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അപകടമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

×