Advertisment

ഉഡുപ്പിയിൽ വസ്തു തർക്കവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങൾ നടുറോഡിൽ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടി: 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

റോഡരികിലെ ഫ്ലാറ്റിലെ താമസക്കാർ ഫോണിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉഡുപ്പി ടൗൺ പൊലീസ് കേസെടുത്തത്. രണ്ടു കാറുകളും വടിവാളുകളും പിടിച്ചെടുത്തു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Bangalore

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
goon Untitled.,0.jpg

ബെംഗളൂരു: ഉഡുപ്പിയിൽ വസ്തുതർക്കവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടി. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, സഖലൈൻ, റഖീബ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. 

കാറുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചും വടിവാൾ കൊണ്ടു വെട്ടിയും ഗുണ്ടകൾ കന്യാകുമാരി പനവേൽ ദേശീയപാതയിലെ കുഞ്ഞിബെട്ടുവിൽ 18നാണ് അഴിഞ്ഞാടിയത്.

റോഡരികിലെ ഫ്ലാറ്റിലെ താമസക്കാർ ഫോണിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉഡുപ്പി ടൗൺ പൊലീസ് കേസെടുത്തത്. രണ്ടു കാറുകളും വടിവാളുകളും പിടിച്ചെടുത്തു.

Advertisment