Advertisment

ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തില്‍ ഗതാഗത നിയന്ത്രണം: മേല്‍പ്പാലം ഏപ്രില്‍ 17 മുതല്‍ അടച്ചിടും: പ്രവേശനം ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം

ഹെബ്ബാള്‍ മേല്‍പ്പാലത്തിലേക്ക് രണ്ട് പുതിയ ട്രാക്കുകള്‍ കൂടി ചേര്‍ക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
traffic sUntitled.jpg

ബംഗളൂരു:  ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഏപ്രില്‍ 17 മുതലാണ് പാലം അടച്ചിടുക. ഈ സമയം ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാകും മേല്‍പ്പാലത്തിലൂടെ പ്രവേശനം അനുവദിക്കുക. മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ ബെംഗളൂരു വികസന അതോറിറ്റി രണ്ട് പുതിയ പാതകള്‍ കൂടി നിര്‍മ്മിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.

Advertisment

ഹെബ്ബാള്‍ മേല്‍പ്പാലത്തിലേക്ക് രണ്ട് പുതിയ ട്രാക്കുകള്‍ കൂടി ചേര്‍ക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.

ബുധനാഴ്ച മുതല്‍ ഹെബ്ബാള്‍ മേല്‍പ്പാലത്തിന്റെ കെആര്‍ പുരം അപ്-റാംപിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രമാകും പ്രവേശനം അനുവദിക്കുക. മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിരക്ക് ഒഴിവാക്കാന്‍ മറ്റ് വാഹനങ്ങള്‍ ബദല്‍ വഴി തേടേണ്ടി വരും. 

നാഗവാരയില്‍ നിന്ന് മെഖ്രി സര്‍ക്കിളിലേക്ക് പോകുന്നവര്‍ ഹെബ്ബാള്‍ അണ്ടര്‍ പാസില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് കൊഡിഗെ ഹള്ളി ജംഗ്ഷനിലേക്ക് പോകാനും തുടര്‍ന്ന് സര്‍വീസ് റോഡ് വഴി പോകാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.  ഹെഗ്ഡെ നഗര്‍, തനിസാന്ദ്ര എന്നിവിടങ്ങളിലെ യാത്രക്കാര്‍ ജികെവികെ ജക്കുരു വഴി യാത്ര ചെയ്യണം.

Advertisment