Advertisment

ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, കേന്ദ്ര സർക്കാരിന് കർണാടകയോട് ചിറ്റമ്മ നയമാണെന്ന് ഡി.കെ സുരേഷ്

New Update
dk suresh Untitled09a.jpg

ബംഗളൂര്‍: 'പ്രത്യേക ദക്ഷിണേന്ത്യൻ രാജ്യ'മെന്ന തൻ്റെ പരാമർശം ന്യായീകരിച്ച് കർണാടകയിലെ കോൺഗ്രസ് എംപി ഡികെ സുരേഷ്. "ഈ ചിന്ത പൊതുജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നു, കേന്ദ്രം കർണാടകയോട് വിവേചനം കാണിക്കുകയാണ്. സുപ്രധാന പദ്ധതികൾക്ക് പണം നിഷേധിക്കുകയാണ്" ഡി.കെ സുരേഷ് ആരോപിച്ചു.

Advertisment

"ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ഈ ചിന്ത പൊതുസമൂഹത്തിൻ്റെ മനസ്സിലുണ്ട്. സർക്കാർ കർണാടകയോട് വിവേചനം കാണിക്കുന്നു,  ഞങ്ങളുടെ നികുതി നഷ്ടപ്പെടുന്നു, ഇവിടെ വരൾച്ചയുണ്ട്," പ്രത്യേക രാജ്യത്തെക്കുറിച്ചുള്ള തൻ്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡികെ സുരേഷ് പറഞ്ഞു. .

കേന്ദ്ര സർക്കാരിന് കർണാടകയോട് ചിറ്റമ്മ നയമാണെന്നും അദ്ദേഹം പറഞ്ഞു. “എന്തുകൊണ്ടാണ് അമിത് ഷായും പ്രധാനമന്ത്രി മോദിയും ഞങ്ങൾക്ക് ഫണ്ട് നൽകാത്തത്? ഇത് ചിറ്റമ്മ നയമല്ലേ? അവർ മേക്കേദാതു, കലാസ ബന്ദൂരി പദ്ധതികൾ അനുവദിച്ചില്ല, വാഗ്ദാനം ചെയ്തിട്ടും അപ്പർ ഭരദ് പദ്ധതികൾക്ക് ഫണ്ടില്ല. വരൾച്ച ദുരിതാശ്വാസത്തിനും ഫണ്ടില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിലാണ് കർണാടകയ്ക്ക് കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്ന് അവകാശപ്പെട്ട് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേക രാജ്യം വേണമെന്ന് പറഞ്ഞ് ഡികെ സുരേഷ് വിവാദം സൃഷ്ടിച്ചത്.

ദക്ഷിണേന്ത്യയിൽ എത്തേണ്ടിയിരുന്ന ഫണ്ടുകൾ വകമാറ്റി ഉത്തരേന്ത്യയിലേക്ക് വിതരണം ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദി മേഖല ദക്ഷിണേന്ത്യയിൽ അടിച്ചേൽപ്പിച്ച സാഹചര്യത്തിൻ്റെ അനന്തരഫലമായി പ്രത്യേക രാജ്യം ആവശ്യപ്പെടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡികെ സുരേഷ് പറഞ്ഞു.

Advertisment