Advertisment

ധരിച്ചത് മുഷിഞ്ഞ വസ്ത്രം; ഷർട്ടും മുണ്ടും തലയിൽ ചുമടുമായി മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; സുരക്ഷ ഉദ്യോഗസ്ഥനെ ബിആർസി പിരിച്ചുവിട്ടു

New Update
metroUntitled4.jpg

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു. കർഷകൻ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദ്യോഗസ്ഥൻ കർഷകനെ യാത്ര ചെയ്യാൻ സമ്മതിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിആർസി) പിരിച്ചുവിട്ടു.

Advertisment

രാജാജിന​ഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞത്.

ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയർത്തുന്ന ഒരു വസ്തുക്കളും കർഷകന്റെ കൈയിൽ ഉണ്ടായിരുന്നില്ല.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി.

Advertisment