Advertisment

വിജയാഘോഷത്തിനിടെ ഹൃദയാഘാതം; ബെംഗളൂരുവില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

New Update
heartUntitled1

ബംഗളൂരു: കര്‍ണാടക മുന്‍ ക്രിക്കറ്റ് താരം കെ ഹൊയ്സാല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ക്രിക്കറ്റ് മത്സരത്തിന് ശേഷം സ്വന്തം ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.

Advertisment

ബെംഗളൂരുവിലെ ആര്‍എസ്‌ഐ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റിലെ കര്‍ണാടക- തമിഴ്‌നാട് മത്സരത്തിന് പിന്നാലെ താരം കുഴഞ്ഞുവീഴുകയായിരുന്നു.

കര്‍ണാടകയുടെ വിജയത്തിന് ശേഷം ടീമിനൊപ്പം ആഘോഷിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ബോധരഹിതനായി വീണ 34കാരനെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ബെംഗളൂരുവിലെ ബൗറിംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

താരത്തെ മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ബൗറിംഗ് ഹോസ്പിറ്റലിലെയും അടല്‍ ബിഹാരി മെഡിക്കല്‍ കോളേജിലെയും ഡീന്‍ ഡോ. മനോജ് കുമാര്‍ പറഞ്ഞു.

എന്നാല്‍ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യനിര ബാറ്ററും ബൗളറുമായ ഹൊയ്സാല അണ്ടര്‍ 25 വിഭാഗത്തില്‍ കര്‍ണാടക ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. 

Advertisment