Advertisment

ജലക്ഷാമം നേരിടുന്ന ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസമേകാന്‍ മഴ എത്തുന്നു: ഐഎംഡി പ്രവചനം ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
rain Untitledoo.jpg

ബംഗളൂരു: ബെംഗളൂരു നിവാസികള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കഠിനമായ ചൂടിനെ അഭിമുഖീകരിക്കുകയാണ്. ബെംഗളൂരുവില്‍ എപ്പോള്‍ മഴ പെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Advertisment

കത്തുന്ന ചൂടില്‍ നിന്ന് ബംഗളൂരുവിന് ഉടന്‍ ആശ്വാസം ലഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. തെക്കന്‍ ഉപദ്വീപിലെ ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വാരാന്ത്യത്തില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടെ ജനങ്ങള്‍ക്ക് ചൂടില്‍ നിന്ന് വലിയ ആശ്വാസം ലഭിക്കും.

വാരാന്ത്യത്തില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. ചാമരാജനഗര്‍, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഹാസന്‍, കുടക്, മാണ്ഡ്യ, മൈസൂര്‍, തുംകൂര്‍, ബെംഗളൂരു തുടങ്ങിയ ജില്ലകളില്‍ മാര്‍ച്ച് 20 മുതല്‍ 23 വരെ ചെറിയ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

ഞായറാഴ്ച വടക്കന്‍ ഇന്റീരിയര്‍ കര്‍ണാടകയില്‍ പെയ്ത ചെറിയ മഴയെത്തുടര്‍ന്ന്, ബെംഗളൂരുവിലും തെക്കന്‍ ഇന്റീരിയര്‍ കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും ഈ ബുധനാഴ്ച മുതല്‍ ആര്‍ദ്രമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഐഎംഡി പ്രവചിക്കുന്നു.

വടക്കന്‍ കര്‍ണാടകയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും തീരദേശ കര്‍ണാടകയിലും തെക്കന്‍ കര്‍ണാടകയിലും വരണ്ട കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബഗല്‍കോട്ട്, കോപ്പല്‍, ബെംഗളൂരു റൂറല്‍, കോലാര്‍, മൈസൂരു ജില്ലകള്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

 

Advertisment