Advertisment

ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വ്യാജം, മധ്യപ്രദേശിൽ കോൺ​ഗ്രസ് 130 സീറ്റ് നേടും: ദി​ഗ്‍വിജയ് സിം​ഗ്

New Update
ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളിലും വിദ്വേഷ ട്വീറ്റുകളിലും നടപടിയില്ല ;  എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള അന്വേഷണങ്ങള്‍ തടഞ്ഞിരിക്കുന്നു ; ട്വിറ്റര്‍, എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി ? ;  പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്ത ട്വിറ്ററിന്റെ നടപടിക്കെതിരെ ദിഗ്‌വിജയ് സിങ്

ഡല്‍ഹി; മധ്യപ്രദേശില്‍ ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോളുകള്‍ വ്യാജമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസ് 130 സീറ്റ് നേടും. ഇന്ത്യാ ടുഡേ, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോളുകള്‍ക്ക് ബിജെപി പണം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

ഇതിനിടെ ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് നേരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇത്തവണ ചതിയന്‍മാര്‍ കൂടെയില്ലെന്നും അതിനാല്‍ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ല്‍ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയില്‍ 119 സീറ്റുകളിലും ഫലം ഇന്നറിയാം.

രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകള്‍ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്?ഗഡിലും കോണ്‍ഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.

Advertisment