Advertisment

ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കിയതില്‍ പ്രതികാരം: പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം, ദൃശ്യങ്ങള്‍ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
aman Untitleed.jpg

ഡല്‍ഹി: കളിയാക്കിയതിന്റെ പ്രതികാരമായി പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഡല്‍ഹിയിലെ മുഖര്‍ജി നഗറിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment

പല തവണ കുത്തിയെങ്കിലും സാരമായി പരിക്കുകളേല്‍ക്കാതിരുന്നതോടെ പെണ്‍കുട്ടി അപകടനില തരണം ചെയ്തു.സംഭവത്തില്‍ അമന്‍ എന്ന യുവാവ് പിടിയിലായി.

മുഖര്‍ജി നഗറിലെ വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അമനെ കളിയാക്കുകയും 'ഭ്രാന്തന്‍' എന്ന് വിളിക്കുകയും ചെയ്യാറുണ്ടായിരുന്നു. മുഖര്‍ജി നഗറില്‍ ലൈബ്രറിയില്‍ പഠിക്കാന്‍ വരുമായിരുന്ന യുവതിയും കളിയാക്കാന്‍ ശ്രമിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

പെണ്‍കുട്ടി കളിയാക്കിയതോടെ പ്രകോപിതനായ അമന്‍ സമീപത്തെ പച്ചക്കറി കച്ചവടക്കാരനില്‍ നിന്ന് കത്തിയെടുത്ത് ആക്രമിക്കാന്‍ പിന്നാലെ പായുകയായിരുന്നു. വഴിയാത്രക്കാര്‍ പെട്ടെന്ന് തന്നെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാല്‍ യുവതിക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല.

സിസിടിവി ദൃശ്യങ്ങളില്‍ അമന്‍ യുവതിയുടെ അടുത്തേക്ക് പായുന്നതും നിലത്തിട്ട് ഇടിക്കുന്നതും ആവര്‍ത്തിച്ച് കുത്തുന്നതും കാണാം.

 

Advertisment