Advertisment

'മാപ്പ്' മൈക്രോസ്കോപ്പിലൂടെ നോക്കണോ? കമ്പനി നൽകാറുള്ള പരസ്യങ്ങളുടെ അതേ വലിപ്പത്തിലാണോ ക്ഷമാപണം നടത്തിയത്? പതഞ്ജലിക്കെതിരെ സുപ്രീം കോടതി

67 പത്രങ്ങളിൽ മാപ്പപേക്ഷ നൽകിയെന്നും, ഇതിന് ലക്ഷക്കണക്കിനു രൂപ ചെലവായെന്നും പതഞ്ജലിക്കായി ഹാജരായ അഭിഭാഷകന്‍ റോഹ്‌ത്ഗി പറഞ്ഞു. സാധാരണ പരസ്യങ്ങളിൽ ചിലവാക്കാറുള്ള തുക മാപ്പപേക്ഷയ്ക്കായോ എന്നായിരുന്നു ഇതിനെതിരെ കോടതി ചോദിച്ചത്. 

New Update
patanjali

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച കേസിൽ, പതഞ്ജലിക്കെതിരെ സുപ്രീം കോടതി. ക്ഷമാപണം നടത്താനായി കമ്പനി പത്രത്തിൽ നൽകിയ പരസ്യത്തിന് വലിപ്പം പോരെന്നും, മൈക്രോസ്കോപ്പിലൂടെ നേക്കണോ എന്നും സുപ്രിം കോടതി ആരാഞ്ഞു.

Advertisment

കമ്പനി നൽകാറുള്ള പരസ്യങ്ങളുടെ അതേ വലിപ്പത്തിലാണോ ക്ഷമാപണം നടത്തിയതെന്നും, കേസിൻ്റെ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു. 

നൽകിയ ക്ഷമാപണം മാറ്റി വലിപ്പം കൂട്ടി പ്രസിദ്ധീകരിക്കണമെന്നും, നിലിവലെ പരസ്യം വലുതാക്കി കോടതിയിൽ സമർപ്പിക്കരുതെന്നും കോടതി നിർദേശം നൽകി. 67 പത്രങ്ങളിൽ മാപ്പപേക്ഷ നൽകിയെന്നും, ഇതിന് ലക്ഷക്കണക്കിനു രൂപ ചെലവായെന്നും പതഞ്ജലിക്കായി ഹാജരായ അഭിഭാഷകന്‍ റോഹ്‌ത്ഗി പറഞ്ഞു.

സാധാരണ പരസ്യങ്ങളിൽ ചിലവാക്കാറുള്ള തുക മാപ്പപേക്ഷയ്ക്കായോ എന്നായിരുന്നു ഇതിനെതിരെ കോടതി ചോദിച്ചത്. 

ജഡ്ജിമാരായ ഹിമ കോഹ്‌ലി, എ. അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. ഈ മാസം ആദ്യം, ബാബാ രാംദേവും പതഞ്ജലി ആയുർവേദ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയതിന് സുപ്രീംകോടതിയിൽ വ്യക്തിപരമായി മാപ്പ് പറഞ്ഞിരുന്നു.

അലോപ്പതിയിൽ കോവിഡിന് പ്രതിവിധിയില്ലെന്നും, കോവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായി കൊറോനിൽ എന്ന മരുന്നിന്‍റേതടക്കം പരസ്യങ്ങൾ പതഞ്ജലി ആയുർവേദ് നൽകിയിട്ടുണ്ട്.

അദ്ഭുതശേഷിയുള്ള ഉത്പന്നങ്ങൾ എന്ന രീതിയിൽ മരുന്നുകൾ പരസ്യം ചെയ്യുന്നതിനെരെയുള്ള 'ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ്' ചട്ടം 170 കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഈ പരസ്യം. ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ചട്ടം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നിലെ കാരണം എന്താണെന്നും കോടതി ചോദിച്ചു.

Advertisment