Advertisment

‘എന്തൊരു വിരോധാഭാസം, ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നൊരാള്‍’; മോദിയെ പരിഹസിച്ച്‌ പ്രകാശ് രാജ്

New Update
prakash

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്.

Advertisment

'ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍... എന്തൊരു വിരോധാഭാസം', എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചത്.

മകര സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്നു എന്ന തലക്കെട്ടില്‍ എ.എന്‍.ഐ എക്‌സില്‍ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്റെ കമന്റ്.

 വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ ഏതാനും പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്.

 

 

Advertisment