Advertisment

മിഷിഗൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബര്‍ 19, 20 ദിവസങ്ങളില്‍

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

Advertisment

മിഷിഗൺ: മിഷിഗൺ സെന്‍റ് ജോൺ മാർത്തോമാ ചർച്ച് വാർഷിക കൺവെൻഷൻ സെപ്തംബര്‍ 19 ശനി, 20 ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു.

വാർഷിക കൺവെൻഷന്‍റെ പ്രഥമദിന ഉത്ഘാടനം നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. യൂയാകിം മാർ കൂറോലോസ് മെത്രാച്ചൻ നിർവഹിക്കും.

publive-image

മുൻ ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമാ ചർച്ച് വികാരിയും, കൺവെൻഷൻ പ്രാസംഗികനുമായ റവ. സാജൻ മാത്യു, റവ. ഷിബി വര്‍ഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും .

ദിവസവും രാത്രി ഏഴു മണിക്ക് ആരംഭിക്കുന്ന വെർച്യുൽ കൺവെൻഷനിലേയ്ക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു.

കൺവെൻഷനിൽ പങ്കെടുക്കുന്നതിന്

webex.com , Meeting ID- 797689687

Telephone- 14084189386, ID- 797689687

കൂടുതൽ വിവരങ്ങൾക്കു ജോൺ വര്ഗീസ്- 586 610 9932, ഷൈൻ ഈപ്പന്‍- 586 863 7231.

us news
Advertisment