Advertisment

പന്ത്രണ്ടാം വയസില്‍ ഒരേ സമയം വലിഡിക്‌ടോറിയനും കോളജ് അസോസിയേറ്റ് ഡിഗ്രിയും !

New Update

publive-image

Advertisment

നോര്‍ത്ത് കരോളിന: മൈക്ക് വിമ്മറിന് പ്രായം 12. മേയ് മാസം 21-നു വിമ്മര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, കോളജ് അസോസിയേറ്റ് ഡിഗ്രിയും ഒരേസമയം പൂര്‍ത്തിയാക്കുന്നു. ഹൈസ്‌കൂളില്‍ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വിദ്യാഭ്യാസം ഒരൊറ്റ വര്‍ഷംകൊണ്ട് വിമ്മര്‍ 5.45 ജിപിഐയോടെ പൂര്‍ത്തിയാക്കി. മാത്രമല്ല വലിഡിക്‌ടോറിയന്‍ കൂടിയാണ് വിമ്മര്‍.

പാന്‍ഡമിക്കിനെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തുടരവെ തന്നെ റോമന്‍ കബാറന്‍സ് കമ്യൂണിറ്റി കോളജിലും വിമ്മര്‍ പഠനം തുടര്‍ന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ അസോസിയേറ്റ് ഡിഗ്രിക്ക് ആവശ്യമായ ക്ലാസുകളും വിമ്മര്‍ പൂര്‍ത്തിയാക്കി. കമ്യൂണിറ്റി കോളജില്‍ നിന്നും 4 ജിപിഎയോടെയാണ് അസോസിയേറ്റ് ഡിഗ്രി കരസ്ഥമാക്കിയത്.

മേയ് 21-നും മെയ് 28നുമാണ് ഹൈസ്‌കൂള്‍ ഗ്രാജ്വേഷനും, കോളജ് ഗ്രാജ്വേഷനും. റോബോട്ടിക് വിഷയത്തിലുള്ള താത്പര്യം, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലുള്ള താത്പര്യം എന്നിവ തന്റെ പഠനത്തിനു സഹായകരമായെന്ന് വിമ്മര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിയെക്കുറിച്ചുള്ള പഠനം തുടരുന്നതിനാണ് വിമ്മര്‍ ആഗ്രഹിക്കുന്നത്.

publive-image

മകന്റെ അത്ഭുതകരമായ നേട്ടത്തില്‍ മാതാവ് മെലിസ വിമ്മറിനു അഭിമാനമുണ്ട്. അമേരിക്കയ്ക്കു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനുള്ള ക്ഷണം ലിഭിക്കുന്നതായി മാതാവ് കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ ഇപ്പോള്‍ ചെറിയൊരു കുട്ടിയാണ്. മറ്റു കുട്ടികളെപ്പോലെ സ്‌പോര്‍ട്‌സിലും, വിനോദങ്ങളിലും സമയം ചെലവഴിക്കുന്നു. എന്നാല്‍ ജീവിതത്തിനു വലിയ ലക്ഷ്യമാണുള്ളതെന്നും' വിമ്മര്‍ പറഞ്ഞു.

us news
Advertisment