Advertisment

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായി ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്ത ഷെയർചെയ്തു; പോലീസുകാരന് സസ്‌പെൻഷൻ

New Update

publive-image

Advertisment

കോഴിക്കോട്: സമൂഹമാദ്ധ്യമത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരായ വാർത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെൻഷൻ. ബേപ്പൂർ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

മന്ത്രിയ്‌ക്കെതിരെ ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്ത ഷെയർചെയ്തതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഹരീഷ് വാർത്ത ഷെയർ ചെയ്തത്. സംഭവത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു.

താൻ ഷെയർ ചെയ്തതല്ലെന്നും, ഓൺലൈൻ ക്ലാസിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമായിരുന്നു പോലീസുകാരന്റെ വിശദീകരണം. എന്നാൽ ഇത് തള്ളിയാണ് സസ്‌പെൻഡ് ചെയ്തത്.

NEWS
Advertisment