Advertisment

ഒമാനില്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത് സെപ്തംബര്‍ വരെ; കൊവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ നഷ്ടമാകുമെന്ന ഭീഷണിയില്‍ ഒമാനിലെ പ്രവാസികള്‍

New Update

publive-image

Advertisment

മസ്‌ക്കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാരായ പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സെപ്തംബര്‍ വരെയാണ് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. നഴ്‌സ്, അസി. ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ മേഖലകളിലുള്ളവര്‍ക്കാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ നഷ്ടമാകുമെന്ന ഭീഷണിയിലാണ് ഒമാനിലെ പ്രവാസികള്‍. മസ്‌ക്കറ്റ്, സുഹാര്‍, ബുറൈമി, നിസ്വ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരായ പ്രവാസികള്‍ക്ക് കഴിഞ്ഞ ആഴ്ചകളിലാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്.

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ച് ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ട് അധികം നാളായിട്ടില്ല.

സ്വദേശിവത്കരണത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും ആരോഗ്യമേഖലയില്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഫാര്‍മസിസ്റ്റ് മേഖലയില്‍ പൂര്‍ണമായി സ്വദേശിവത്കരണം നടപ്പാക്കുമെനന് ആരോഗ്യമന്ത്രാലയം 2018ല്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവശേഷിക്കുന്നവര്‍ക്കും സമീപഭാവിയില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യമന്ത്രാലയത്തില്‍ 90 ശതമാനം സ്വദേശിവത്കരണം ലക്ഷ്യമിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം സ്വദേശിവത്കരണ നടപടി ഫോളോഅപ്പ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഖാലിദ് ബിന്‍ അബ്ദുല്ല അന്‍ മന്‍തരി പറഞ്ഞു.

കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരുടെ വിഭാഗത്തില്‍ 72 ശതമാനവും മെഡിക്കല്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 39 ശതമാനവും നഴ്‌സിംഗ്-മെഡിക്കല്‍ വിഭാഗത്തില്‍ 65 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment