Advertisment

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ;കാണാതായ എം.എല്‍.എ കര്‍ണാടകത്തില്‍ തിരിച്ചെത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകത്തില്‍ കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ ഭീമാനായിക് തിരിച്ചെത്തി. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാന്‍ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് ഭീമാനായിക് പറഞ്ഞു. താന്‍ ഗോവയിലായിരുന്നെന്നും ഭീമാനായിക് വ്യക്തമാക്കി.

Advertisment

publive-image

ജെ.ഡി.എസ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്ന കുമാരപ്രഭ ഗസ്റ്റ്ഹൗസില്‍ എത്തിയാണ് ഭീമാനായിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗോവയില്‍ യാത്രക്ക് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം നേതാക്കന്മാര്‍ക്ക് നല്‍കിയ വിശദീകരണം.

Advertisment