Advertisment

ചിലപ്പോള്‍ കൊവിഡ് കേസുകള്‍ കണ്ടെത്താനായില്ലെന്ന് വരാം, എന്നാല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരില്ല-കേന്ദ്രം

New Update

publive-image

ന്യൂഡല്‍ഹി: ചിലപ്പോള്‍ കൊവിഡ് കേസുകള്‍ കണ്ടെത്താനായില്ലെന്ന് വരാമെന്നും, എന്നാല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. എട്ടു സംസ്ഥാനങ്ങളില്‍ കൊവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്ന് മാധ്യമ വാര്‍ത്ത തള്ളിക്കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ പ്രസ്താവന.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ കേസുകള്‍ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. അതുകൊണ്ട്, മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ താമസമുണ്ടായേക്കാം. എന്നാല്‍ അത് പിന്നീട് ശരിയാക്കിയിട്ടുണ്ടെന്നും, ഇപ്പോഴും തുടരുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisment