Advertisment

കര്‍ഫ്യൂവിന് മുന്നോടിയായുള്ള തയ്യാറെടുപ്പ്: കുവൈറ്റില്‍ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകളിലും ഷോപ്പിങ് സ്ഥാപനങ്ങളിലും അനുഭവപ്പെട്ടത് വന്‍ തിരക്ക്; സമ്മിശ്ര പ്രതികരണവുമായി ജനങ്ങള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഭാഗിക കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഗാരേജുകള്‍, ഓട്ടോ ഷോപ്പുകള്‍, കാര്‍ വാഷ് സ്റ്റേഷനുകള്‍, കാര്‍ ഡെക്കറേഷന്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേരാണ് എത്തിയത്. ഇതില്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യം മുതലെടുത്ത് ചില സ്ഥാപനങ്ങള്‍ അമിത നിരക്ക് ഈടാക്കിയതായി ജനങ്ങള്‍ പരാതിപ്പെട്ടു. കര്‍ഫ്യൂവിനെക്കുറിച്ചും ഇവര്‍ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ചിലര്‍ കര്‍ഫ്യൂ ഉചിതമാണെന്നും ഇതുവഴി കൊവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിയിരുന്നില്ലെന്നും സര്‍ക്കാര്‍ ഇത് പുനപരിശോധിക്കണമെന്നും പറഞ്ഞു.

Advertisment