Advertisment

ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയും; സഹായമഭ്യർത്ഥിച്ചു സൈരാങ്ക് ;സംഭവം ഇങ്ങനെ

New Update

കുഞ്ഞുങ്ങൾ നിഷ്കളങ്കതയുടെ പര്യായം ആണെന്നാണ് പറയുക, കറയറ്റ സ്നേഹമാണ് കുഞ്ഞുങ്ങളെ വലിയവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. അതിനു ഉത്തമ ഉദാഹരണമാണ് മിസോറാമിൽ നിന്നുള്ള റിപ്പോർട്ട്. ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം.

Advertisment

publive-image

വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കവെയാണ് സൈരാങ്കിന്റെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങിയത്. സങ്കടം സഹിക്കാനാകാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് കയ്യിലുണ്ടായിരുന്ന പത്ത് രൂപയുമായി അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.

ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായഅവന്റെ ആവശ്യവും ചിത്രവും ആശുപത്രി അധികൃതരാണ് പങ്കുവച്ചത് . 50,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്.

Advertisment