Advertisment

കോഴികുഞ്ഞിനെ ആശുപത്രിയിലെത്തിച്ച മിസോറാം ബാലനെ സ്‌കൂളും അഭിനന്ദിച്ചും

New Update

കഴിഞ്ഞ ദിവസമാണ് ഡെറെക് എന്ന മിസോറാം ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അവന്റെ സൈക്കിള്‍ അബദ്ധത്തില്‍ അടുത്ത വീട്ടിലെ കോഴിക്കുഞ്ഞിന് മുകളില്‍ കയറി.

Advertisment

publive-image

അതു കണ്ടതോടെ അവന് സഹിക്കാനാവാത്ത കുറ്റബോധവും വേദനയുമായി. ഉടനെ തന്നെ കയ്യില്‍ ആകെയുണ്ടായിരുന്ന കുറച്ച് പണവും കോഴിക്കുഞ്ഞുമായി അവന്‍ നേരെ ആശുപത്രിയിലെത്തി. ഈ കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് അപേക്ഷിക്കുകയും ചെയ്തു.

നിറകണ്ണുകളുമായി ഒരു കയ്യില്‍ പൈസയും മറുകയ്യില്‍ കോഴിക്കുഞ്ഞുമായി നില്‍ക്കുന്ന അവന്റെ ചിത്രം ഒറ്റദിവസം കൊണ്ട് ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. ഈ കൊച്ചുമിടുക്കനെ ഇന്ന് അവന്റെ സ്‌കൂള്‍ അഭിനന്ദിച്ചു.

സാങ്ക എന്നയാളാണ് കഴിഞ്ഞ ദിവസം ഡെറക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സങ്ക പറയുന്നത്, കോഴിക്കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടത് അവന് മനസിലായില്ല. അവന്‍ കോഴിക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം, രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളെ സമീപിച്ചു.

അവര്‍ അതിന് തയ്യാറാതായപ്പോള്‍ ആകെയുണ്ടായിരുന്ന പത്ത് രൂപയുമായി അവന്‍ തന്നെ ആശുപത്രിയിലേക്ക് കോഴിക്കുഞ്ഞുമായി പോവുകയായിരുന്നു. ആശുപത്രിയിലെ നഴ്‌സാണ് അവന്റെ ഫോട്ടോയെടുത്തത്.

Advertisment