Advertisment

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം, ദലിത് യുവാവിനെ തല മൊട്ടയടിച്ചു മര്‍ദിച്ചു; സിനിമാ നിര്‍മാതാവിനെതിരെ പരാതി

New Update

വിശാഖപട്ടണം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിന്റെ തല സിനിമാ നിര്‍മാതാവായ നൂതന നായിഡുവിന്റെ ആള്‍ക്കാര്‍ മൊട്ടയടിച്ചു മര്‍ദിച്ചു .  പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisment

publive-image

യുവാവിന്റെ പരാതിയില്‍ പേന്തുര്‍തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിവൈഎസ്പി സുരേഷ് ബാബു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് യുവാവ് പറയുന്നത്. സിനിമാ നിര്‍മാതാവ് നായിഡുവിന്റെ കുടുംബാംഗങ്ങളാണ് മര്‍ദിച്ചത്. തുടര്‍ന്ന് അവര്‍ ബാര്‍ബറെ വിളിച്ചുകൊണ്ടുവന്നത് തന്റെ തല മൊട്ടയടിച്ചു.

നിര്‍മാതാവിന്റെ വീട്ടിലായിരുന്നു തനിക്കു ജോലി. ഓഗസ്റ്റ് ഒന്നിന് താന്‍ ജോലിയില്‍നിന്നു പോന്നതാണ്. എന്നാല്‍ പിന്നാലെ അവിടേക്കുവിളിപ്പിച്ച് ആക്രമിക്കുകയായിരുന്നുവെന്ന പരാതിയില്‍ പറയുന്നു.

mobile robbery
Advertisment