Advertisment

മൊഡേണ കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി ടാറ്റ ഗ്രൂപ്പ്: മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്

New Update

ന്യൂഡല്‍ഹി: മൊഡേണ കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി ടാറ്റ ഗ്രൂപ്പ്. ഇതിനായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ ഗ്രൂപ്പിന്റെ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സും സി.എസ്.ഐ.ആറും (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌) ചേര്‍ന്നാണ് ഇന്ത്യയിലേക്ക് മൊഡേണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണവുമായി ഇരു വിഭാഗങ്ങളും രംഗത്തുവന്നിട്ടില്ല.

ഇന്ത്യയില്‍ കൊവിഷീള്‍ഡും കൊവാക്‌സിനും വിജയകരമായി വിതരണം തുടുകയാണ്, കൂടാതെ മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിനുകള്‍ എത്തിച്ചിരുന്നു. കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്ന ലക്ഷ്യമാകാം ടാറ്റ ഗ്രൂപ്പിന്റെ ഈ തീരുമാനത്തിനു പിന്നില്‍.

Advertisment