Advertisment

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

New Update

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും കൂടുതല്‍ വിപുലമാക്കാനൊരുങ്ങുകയാണ് കേന്ദ്രം. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ജോലി, ക്ഷേമപദ്ധതികളും വികസനവും നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

പൊതു മേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറക്കുകയും അത്് സ്വകാര്യ മേഖലക്കു വിട്ടുനല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിലൂടെ കൂടുതല്‍ പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുറന്നുകാട്ടുകയാണ്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് തന്ത്ര പ്രധാനമേഖലകളിലൊഴികെ സ്വകാര്യവല്‍ക്കരണം പൂര്‍ണമായും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. അതിനുള്ള കാരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ പോലും വളരെ കുറച്ച്‌ പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയം. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ പണം സര്‍ക്കാരിന് വിനിയോഗിക്കേണ്ടിവരുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment